ശബരിമല കേസില്‍ പറയാനുള്ളത് അഭിഭാഷകനോട് എഴുതിനല്‍കാന്‍ സുപ്രീംകോടതി

ദില്ലി: ശബരിമല കേസില്‍ ഇനി പറയാനുള്ളത് അഭിഭാഷകനോട് എഴുതി നല്‍കാന്‍ സുപ്രീംകോടതി. അയ്യപ്പഭക്തരുടെ കൂട്ടായ്മയുടെ അഭിഭാഷകനാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ ഇന്ന് പരാമര്‍ശിച്ചത്.

ഈ സാഹചര്യത്തിലാണ് ഇനി പറയാനുള്ളതെല്ലാം എഴുതി നല്‍കിയ ശേഷം പരിശോധിക്കാമെന്നും വേണമെങ്കില്‍ മാത്രം വീണ്ടും വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാറിന്റെയും ദേവസ്വംബോര്‍ഡിന്റെയും ഉള്‍പ്പെടെ 13 അഭിഭാഷകരുടെ വാദം ഇന്നലെ സുപ്രീംകോടതി കേട്ടിരുന്നു. ബാക്കിയുള്ളവര്‍ക്ക് അവരുടെ വാദം എഴുതി നല്‍കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top