കല്‍പ്പറ്റ: കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത വയനാട്ടില്‍ കുരങ്ങുള്‍ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ചത്ത കുരങ്ങുകളുടെ പരിശോധന ഫലം ഇതുവരെ വരാത്തത് ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.
നിലവില്‍ ഇതുവരെ രണ്ട് പേരിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ സാമ്പിളുകളുടെ പരിശോധന ഫലം വന്നാല്‍ മാത്രമെ രോഗകാരണം വ്യക്തമാവുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു.
ചെറിയ പനി വന്നാല്‍പോലും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങള്‍ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.



