പൊലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷിക്കാന്‍ ആര്‍എസ്എസ് ശ്രമം; എസ്‌ഐക്ക് പരിക്ക്

തലശ്ശേരി: പൊലീസിനെ ആക്രമിച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ രക്ഷപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം. തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോവുകയായിരുന്ന പിടിച്ചുപറി കേസിലെ പ്രതി എലാങ്കോട്ടെ കാട്ടീന്റവിട ആദര്‍ശിനെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്.

ആക്രമണത്തില്‍ പാനൂര്‍ എസ് ഐ സന്തോഷ്‌കുമാറിന് പരിക്കേറ്റു. അദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആറു പേര്‍ക്കെതിരെ തലശ്ശേരി ടൗണ്‍പോലീസ് കേസെടുത്തു.സംഘത്തിലെ ദില്‍ഷിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പാനൂര്‍ കൂറ്റേരി കെ സി മുക്കിലെ അരുണ്‍ ഭാസ്‌ക്കര്‍, ചെണ്ടയാട് കുന്നുമ്മലിലെ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്ത്, സഹോദരന്‍ ശരത്ത്, ലൊങ്കോട്ടെ കാട്ടി അനൂപ്, എലാങ്കോട്ടെ കാട്ടീന്റവിട ആഷീഖ് എന്നിവരാണ് മറ്റ് പ്രതികള്‍.

എലാങ്കോട് വഴി ഓട്ടോറിക്ഷയില്‍ യാത്രചെയ്യുകയായിരുന്ന ഇരിട്ടി വള്ളിത്തോട് തോട്ടുപാലത്തെ ഹംസയുടെ 1,0,7000 രൂപ പിടിച്ചുപറിക്കാള്‍ ശ്രമിച്ച കേസിലാണ് ആദര്‍ശ് അറസ്റ്റിലായത്. സംഭവ സമയത്ത് പ്രിതി വീണ് പിരിക്കേറ്റിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സറേ എടുക്കാന്‍ പോകുന്ന വഴിയാണ് ആറംഗ സംഘം പോലീസുകാര്‍ക്കെതിരെ ആക്രമം നടത്തി പ്രതിയെ രക്ഷപ്പെുത്താന്‍ ശ്രമിച്ചത്.

ഫോട്ടോ കടപ്പാട് ദേശാഭിമാനി

Share news
error: Content is protected !!
Scroll to Top