ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണം മോഷ്ടിച്ചയാള്‍ പരപ്പനങ്ങാടിയില്‍ പിടിയില്‍

പരപ്പനങ്ങാടി: വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വർണം മോഷ്ടിച്ചയാൾ അറസറ്റിൽ. ആനങ്ങാടി കൊളക്കാട്ട് വീട്ടിൽ റാസിക്കി(27)നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായ രീതിയിൽ ചുറ്റിതിരിയവേയാണ് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ശേഷം നടന്ന പരിശോധനയിൽ പേഴ്‌സിൽനിന്നും സ്വർണം കണ്ടെടുത്തു.
ജനവാതിലിലൂടെ കൈകടത്തി കൊളുത്ത് തുറന്ന് ഉറങ്ങിക്കിടന്ന സ്ത്രീയുടെ കാലിൽ നിന്നും സ്വർണംമുറിച്ചെടുക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന പ്രതി ആഡംബരജീവിതത്തിനായാണ് മോഷണം നടത്തുന്നതെന്ന് എസ്.ഐ കെ.ജെ ജിനേഷ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top