പുത്തനത്താണിക്കടുത്ത് ജെസിബിയും കാറും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ മുന്ന് പേര്‍ മരിച്ചു

img-20161101-wa0255തിരുര്‍ : തിരുന്നാവായയില്‍ നിന്ന് പുത്തനത്താണിയിലേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ജെസിബിയും കുട്ടിയിടിച്ച് ഒരു കുടംബത്തിലെ മുന്ന് പേര്‍ മരിച്ചു കുട്ടികളത്താണി എന്ന സ്ഥലത്ത് വെച്ച് ചൊവ്വഴ്ച രാത്രി ഒമ്പത് മണിയോടെയുണ്ടായ അപകടത്തില്‍ പുത്തനത്താണി ചന്ദനക്കാവ് ചെനപ്പുറം
സ്വദേശികളായ ചെറിയാംപുറത്ത്ഹസ്സന്‍(60), ഭാര്യ ആയിശ,(55) മരുമകള്‍ ഫാത്തിമ സുഹറ(24) എന്നിവരാണ് മരിച്ചത്.puthenathani-accident

ഇവരുടെ ഒപ്പം കാറില്‍ .യാത്ര ചെയ്തിരുന്ന ഫാത്തിമ സുഹറയുടെ മകള്‍ റിസാ ഫാത്തിമ(2) ക്ക് ഗുരുതരമായി പരിക്കേറ്റു കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്.
. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top