തേഞ്ഞിപ്പലത്ത് രേഖകളില്ലാത വീട്ടില്‍ സുക്ഷിച്ച പണം പിടികുടി

പണം കണ്ടെത്തിയത് കുഴല്‍ ഇടപാടെന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള റെയ്ഡില്‍

തേഞ്ഞിപ്പലം: രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച 1,64,630 രൂപ തേഞ്ഞിപ്പലം പൊലീസ് പിടിച്ചെടുത്തു. തേഞ്ഞിപ്പലം എസ്.ഐ. അഭിലാഷ്, എ.എസ്.ഐ.വത്സൻ എന്നിവരുടെ നേതൃതത്തിലാണ് പണം കണ്ടെത്തിയത്.പൊലീസ് പറയുന്നത്

കുഴൽപണം ഇടപാട് നടത്തുന്നുണ്ടെന്ന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെരുവള്ളൂർ സിദ്ധിഖാബാദ് സ്വദേശി പാമങ്ങാടൻ സലീമിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്.ഇവിടെ നിന്നും രേഖകളില്ലാതെ സൂക്ഷിച്ച പണം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പണം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top