13 വര്‍ഷത്തെ ലിവിങ്ങ് ടുഗതറിന് ശേഷം കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു

01-1477994559-gauthami-kamal-04ചെന്നെ: പ്രശസ്ത നടിയും കോസ്റ്റിയും ഡിസൈനറുമായ ഗൗതമിയും കമല്‍ഹാസനും വേര്‍പിരിയുന്നു. 13 വര്‍ഷത്തെ ലിവിങ്ങ് ടുഗതറിന് ശേഷമുള്ള വേര്‍പിരിയില്‍ നടി ഗൗതമി തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

വേര്‍പിരിയലിനെ കുറിച്ച് എഴുതിയ ബ്ലോഗ് പോസ്റ്റ് ഗൗതമി ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തു.

ഗൗതമിയുടെ പോസ്റ്റ്‌

ഏറ്റവും ഹൃദയഭേദകമായ നിമിഷം ഞാനും കമല്‍ ഹസനും വേര്‍പിരിയുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹൃദയഭേദകമായ നിമിഷമാണിത്. ജീവിതത്തില്‍ എടുത്തിട്ടുള്ള തീരുമാനങ്ങളില്‍ ഏറ്റവും വേദനിപ്പിയ്ക്കുന്ന ഒന്നാണിത്. പരസ്പരമുള്ള ബന്ധങ്ങള്‍ക്കിടെ രണ്ട് പേരുടെയും വഴി വ്യത്യസ്തമാകുന്ന അവസ്ഥ അത്ര സുഖകരമല്ല. ഒന്നുകില്‍ ഒരാള്‍ മറ്റെ ആളിന്റെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുക, അല്ലെങ്കില്‍ ഏകാന്തത എന്ന സത്യത്തിലേക്ക് നടന്നിറങ്ങുക. ഇതെന്റെ മനസ്സിനെ ഒരുപാട് നാളുകളായി അലട്ടുന്നുണ്ടായിരുന്നു. എന്നാല്‍ ഹൃദയഭേദകമായ ഈ സത്യം മനസ്സിലാക്കി ഇങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ രണ്ട് വര്‍ഷം വേണ്ടി വന്നു. മനസ്സമാധാനത്തിന് വേണ്ടി ആരുടെയും തലയില്‍ കുറ്റം ചുമത്താന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. മാറ്റം അനിവാര്യമാണ്. മനുഷ്യരില്‍ അതുണ്ടാവാം. ബന്ധങ്ങളില്‍ ഈ മാറ്റം മൂലം പ്രശ്‌നങ്ങളുണ്ടാവാം. എന്റെ ഈ പ്രായത്തില്‍ ഇങ്ങനെ ഒരു തീരുമാനം വേദന നിറഞ്ഞതാണ്. എന്നാല്‍ അത് അത്രയേറെ അത്യാവശ്യമാണ്. ഞാനൊരു അമ്മയാണ്. മകള്‍ക്ക് നല്ലൊരു അമ്മയായിരിക്കണം എന്നത് എന്റെ ഉത്തരവാദിത്വമാണ്. അതിന് എനിക്ക് മനസ്സമാധാനം വേണം. കമല്‍ ഹസനോട് എന്നും ആരാധന കമല്‍ ഹസന്‍ എന്ന നടനോടും അദ്ദേഹത്തിന്റെ കഴിവുകളോടും എനിക്കുള്ള ആരാധന അങ്ങനെ തന്നെയുണ്ടാവും. സിനിമയില്‍ വരുന്ന കാലം മുതല്‍ ഞാന്‍ അദ്ദേഹത്തെ ആരാധിയ്ക്കുന്നു. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളില്‍ ഞാന്‍ കൂടെയുണ്ടായിരുന്നു. കമല്‍ ഹസനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ പല സിനിമകള്‍ക്കും കോസ്റ്റിയൂം ഡിസൈനറായി പ്രവൃത്തിക്കാന്‍ സാധിച്ചു. അതെല്ലാം ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത നിമിഷങ്ങളാണ്. ഇനിയും അദ്ദേഹത്തിന് ഒരുപാട് ഉയര്‍ച്ചകളുണ്ടാവട്ടെ നിങ്ങളോട് പറയാന്‍ കാരണം എന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും പ്രേക്ഷകരായ നിങ്ങളുമുണ്ട്. അതുകൊണ്ടാണ് ഈ നിര്‍ണായക തീരുമാനവും നിങ്ങളെ അറിയിക്കുന്നത്. കഴിഞ്ഞ 29 വര്‍ഷങ്ങളായി നിങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും എനിക്കൊപ്പം ഉണ്ടായിരുന്നു. വേദന നിറഞ്ഞ പാതകളിലൂടെയുള്ള യാത്രയില്‍ ഇനിയും നിങ്ങള്‍ ഉണ്ടാവണം –

photo courtesy one indiamalayalam

Share news
error: Content is protected !!
Scroll to Top