മലപ്പുറം സ്‌ഫോടനം: തേടുന്നത് അജ്ഞാതനെ, അന്വേഷണം ഐഎന്‍എക്ക്

malappuram-blstമലപ്പുറം : കലകട്രേറ്റിനുള്ളിലെ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം സ്‌ഫോടനത്തിന് കുറച്ച് മുമ്പ് അവിടയെുണ്ടായിരുന്ന അജ്ഞാതനിലേക്ക്. സ്‌ഫോടനം നടന്ന കാറിനോട് ചേര്‍ന്ന് ഒരള്‍ കയ്യിലൊരു ബാഗുമായി ഉണ്ടായിരുന്നതായുള്ള ദൃക്‌സാക്ഷികളുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് പോലീസിന്റെ അന്വേഷണം .സ്‌ഫോടനത്തിന് ശേഷം ഇയാളെ കണ്ടിട്ടില്ല എന്നതും സംശയത്തിന് ആക്കം കുട്ടുന്നു.

സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ലഘുലേഖകകളുടെയും കുറിപ്പുകളുടെയും അടിസ്ഥാനത്തില്‍ഡ ദ ബെയസ് മുവ്‌മെന്റ് എന്ന സംഘടനയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ലഘുലേഖയിലെ ഒരുപേജിലെ ഉള്ളടക്കം മാത്രമാണ് പോലീസ് പുറത്ത് വിട്ടത് കുടാതെ ഒരു പെന്‍ഡൈവും ഇതിനോടൊപ്പം ലഭിച്ചിട്ടുണ്ട്
കന്വ്യുട്ടറില്‍ ടൈപ്പ് ചെയ്ത കത്തിന്റെ ബാക്ക്ഗ്രൗണ്ടായി ഇന്ത്യയുടെ ഭുപടമാണ് കത്ത് തുടങ്ങുന്നത് ഇന്‍ ദ നെയിം ഓഫ് അള്ള എന്ന വാചകത്തോടെയാണ്. ബീഫ് വിവാദത്തിന്റെ പേരില്‍ കൊല്ലപ്പെട്ട അഖിലാക്കിന്റെ മരണം ലോകത്തിന്റെ മുന്നില്‍ ഇന്ത്യയുടെ നാണം കെടുത്തിയെന്നും നാളുകള്‍ എണ്ണിക്കോ എ്‌നും കത്തിലെഴുതിയിട്ടുണ്ട് ബിന്‍ ലാദന്റെ ചിത്രവും ഈ കത്തിലുണ്ട്

സംഭവത്തെ കുറിച്ച അന്വേഷിക്കാന്‍ ഐഎന്‍എ സംഘമെത്തുമെന്നാണ് സുചന .വിദേശ സംഘടനകള്‍ക്ക് സംഭവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും

Share news
error: Content is protected !!
Scroll to Top