Section

malabari-logo-mobile

മനുഷ്യന്‍ തീര്‍ത്ത മതിലുകളെ കല മായ്ച്ചു കളയും :എ പി ഉണ്ണികൃഷ്ണന്‍

HIGHLIGHTS : പരപ്പനങ്ങാടി:നവംബര്‍ 4,5,6 തിയ്യതികളിലായി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പരപ്പനങ്ങാടി ഉപ ജില്ല കലോത്സവം ജില്ല പഞ്ചായത്ത് പ്രസിഡന...

പരപ്പനങ്ങാടി:നവംബര്‍ 4,5,6 തിയ്യതികളിലായി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പരപ്പനങ്ങാടി ഉപ ജില്ല കലോത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. മനുഷ്യന്‍ തീര്‍ത്ത മതിലുകള്‍ കല മായ്ച്ചു കാലയുമെന്നു അദ്ദേഹം ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

എസ് എന്‍ എം സ്‌കൂലിലെ ഷക്കീല ടീച്ചര്‍ രചിച്ച് സൂകൂളിലെ തന്നെ സംഗീത അധ്യാപികയായ ശ്രീലത ടീച്ചര്‍ സംഗീതം നല്‍കിയ സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.

sameeksha-malabarinews

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി. വി. ജമീല അദ്ധ്യക്ഷത വഹിച്ചു .ലോഗോ രൂപ കല്‍പ്പന ചെയ്ത വിദ്യാര്‍ത്ഥിനി നിഹ ഫാത്തിമക് കേരള സിഡ് കൊ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ഉപഹാരം സമര്‍പ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ ഡോ.നീതു കൃഷ്ണക്ക് സ്‌കൂള്‍ മാനേജര്‍ അഷ്‌റഫ് കുഞ്ഞവാസ് ഉപഹാരം സമര്‍പ്പിച്ചു,

വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷ ശോഭന, ചേലാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് , മുന്‍സിപ്പല്‍ ഉപാദ്ധ്യക്ഷന്‍ എച്ച്. ഹനീഫ,ജനപ്രതിനിധികളായ ഹനീഫ കൊടപ്പാളി, എം. സി. നസീമ, റസിയ സലാം, ദേവന്‍ ആലുങ്ങല്‍, നൗഫല്‍ ഇല്യന്‍, പി. വി. തുളസി, പി. ഖാദര്‍ , വിവിധ കക്ഷി നേതാക്കളായ ഉമ്മര്‍ ഒട്ടുമ്മല്‍, പി. ജഗനി വാസന്‍ , പി. ഒ .സലാം, എം ‘വി. മുഹമ്മദലി, എ .ഇ .ഒ .നാസര്‍, സ്‌ക്കൂള്‍ മാനേജര്‍ അഷ്‌റഫ് കുഞ്ഞാവാസ്, സ്‌ക്കൂള്‍ ഭരണ സമിതി അദ്ധ്യക്ഷന്‍ പി. കെ. ജമാല്‍, പി. ടി. എ. പ്രസിഡന്റ് പി. ഒ. റാഫി തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എ .ജാസ്മിന്‍ സ്വാഗതം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!