എസ്എന്‍എം ഹയര്‍സെക്കന്ററി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പും

പരപ്പനങ്ങാടി: എസ്എന്‍എം ഹയര്‍സെക്കന്ററി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പും നടന്നു. വ്യത്യസ്ത മേഖലകളില്‍ മികവുതെളിയിച്ച സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ നിലീന അത്തോളി,സബീന,ഇന്ദ്രജിത്ത്,മുഹമ്മദ് റഷാദ് ചടങ്ങില്‍ ആദരിച്ചു. സ്‌കൂളില്‍ നിന്നും വിരമിക്കുന്ന ജെയിംസ് മാസ്റ്റര്‍, മിത്രദാസ് മാസ്റ്റര്‍ എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. സമീപത്തെ യുപിസ്‌കൂളുകളിലെ പഠനത്തില്‍ മികവ് തെളിയ്ച്ച വിദ്യാര്‍ത്ഥികളെയും സ്‌കൂളിലെ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥകളെയും ആദരിച്ചു.

ചടങ്ങ് സ്‌കൂള്‍ മാനേജര്‍ പി അഷറഫ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക മുല്ലബിവി ടീച്ചര്‍, പി ടിഎ പ്രസിഡന്റ് അന്‍വര്‍ പി ഒ,സുബൈര്‍,ഹമീദ് നഹ,അന്‍വര്‍ ഇ ഒ, വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Share news
error: Content is protected !!
Scroll to Top