എ വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ ഇടതുപക്ഷത്തുനിന്നും വിമര്‍ശനം

പാലക്കാട്: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ കുറിച്ച് ഇടത്മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഇടതുപക്ഷത്തുനിന്നും വിമര്‍ശനം ഉയരുന്നു. ഇടതുമുന്നണിയിലെ ഘടകക്ഷികള്‍ക്കു പുറമെ സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യമായ സുനില്‍ പി ഇളയിടം അടക്കമുള്ളവര്‍ വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി.

‘രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്. സ്ത്രീയെ കേവലശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണത്.നിശ്ചയമായും തിരുത്തപ്പെടണം.’ എന്നായിരുന്നു സുനില്‍ പി ഇളയിടം അദേഹത്തിന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ചത്.

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ നോമിനേഷന്‍ കൊടുക്കാന്‍ പോയ ആലത്തൂരിലെ സ്ഥാനാര്‍ത്ഥി, പെണ്‍കുട്ടി അവര്‍ ആദ്യം പോയത് കണ്ടത് പാണക്കാട്ടെ തങ്ങളെയാണ് ് പിന്നെയാരെ കണ്ടു…കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താണെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല… പോയിട്ട്ണ്ട്…ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍. പൊന്നാനി മണ്ഡലത്തിലെ ഒരു തിരഞ്ഞെടുപ്പ് വേദിയിലായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം.

Share news
error: Content is protected !!
Scroll to Top