Section

malabari-logo-mobile

കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡറിന്റെ മരണം;കഴുത്തില്‍ സാരി കുരുക്കിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

HIGHLIGHTS : കോഴിക്കോട്: റോഡരികില്‍ മരിച്ച ട്രാന്‍സ്‌ജെന്‍ഡറിന്റെ മരണം കഴുത്തില്‍ സാരി കുരുക്കിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണെന്ന് പ്രാഥമിക നിഗമനം. പ്രതി പിട...

കോഴിക്കോട്: റോഡരികില്‍ മരിച്ച ട്രാന്‍സ്‌ജെന്‍ഡറിന്റെ മരണം കഴുത്തില്‍ സാരി കുരുക്കിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണെന്ന് പ്രാഥമിക നിഗമനം. പ്രതി പിടിയിലായതായും സൂചനയുണ്ട്.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലം കൂടിയായ നഗരത്തിലെ ഇടുങ്ങിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാലുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തി മൃതദേഹം ഏറ്റുവാങ്ങിയില്ലെങ്കില്‍ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിക്കുമെന്ന് പുനര്‍ജനി കോര്‍ഡിനേറ്റര്‍ സിസിലി ജോണ്‍ പറഞ്ഞു. മൈസൂര്‍ സ്വദേശിയായ ഷാലു സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്.

sameeksha-malabarinews

നടക്കാവ് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!