പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലായി രണ്ട് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക സമര്‍പ്പിച്ചു

മലപ്പുറം:ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ അഞ്ചാം ദിവസം ജില്ലയില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലായി രണ്ട് പേര്‍ കൂടി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

പൊന്നാനി മണ്ഡലത്തില്‍ വി.ടി. രമയും മലപ്പുറത്ത് വി.ഉണ്ണികൃഷ്ണനുമാണ് പത്രിക സമര്‍പ്പിച്ചത്. രണ്ട് പേരും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ പത്രിക നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ ആകെ എണ്ണം ആറായി. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ അമിത് മീണക്ക് മുമ്പാകെ ഇരുവരും ഒരു സെറ്റ് പത്രികയാണ് നല്‍കിയത്. ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി.(ഐ.യു.എം.എല്‍.), ബിന്ദു, നൗഷാദ് പി.പി (സ്വതന്ത്ര) എന്നിവരാണ് ഇതുവരെ പത്രിക നല്‍കിയ മറ്റ് സ്ഥാനാര്‍ത്ഥികള്‍.

Share news
error: Content is protected !!
Scroll to Top