Section

malabari-logo-mobile

വിജി പെണ്‍കൂട്ടിന് കൂടൊരുക്കാന്‍ സഹപ്രവര്‍ത്തകര്‍

HIGHLIGHTS : കോഴിക്കോട്: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളില്‍ ഒരാളായി ബിബിസി തെരഞ്ഞെടുക്കപ്പെട്ട വിജി പെണ്‍കൂട്ടിന് കൂടൊരുക്കാനൊരുങ്ങി വിങ്‌സ് കേരളയുടെ പ്രവ...

കോഴിക്കോട്: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളില്‍ ഒരാളായി ബിബിസി തെരഞ്ഞെടുക്കപ്പെട്ട വിജി പെണ്‍കൂട്ടിന് കൂടൊരുക്കാനൊരുങ്ങി വിങ്‌സ് കേരളയുടെ പ്രവര്‍ത്തകര്‍.

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി സത്രീ തൊഴിലാളികളുടെയും അസംഘടിതമേഖലയിലെ തൊഴിലാളികളുടെയും ഇടയില്‍ അവരുടെ അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി പ്രവര്‍ത്തിച്ചു ഈ സമരനായിക സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമാണ്. ഐതിഹാസികമായ ഇരുപ്പ്‌ സമരത്തിന്റെ മുന്നണിപോരാളിയായ വിജി തുച്ഛവേതനത്തിന് ജോലി ചെയ്യുന്ന കോഴിക്കോട്ടെ നിരവധി സ്ഥാപനങ്ങളിലെ സ്ത്രീതൊഴിലാളികളുടെ മനുഷ്യാവകശങ്ങള്‍ക്ക് വേണ്ടി നിരന്തരം ഇടപെട്ടുകൊണ്ടിരുന്നു.

sameeksha-malabarinews

സ്വന്തമായി വീടും സ്ഥലവുമില്ലാത്ത വിജിയും കുടംബവും വര്‍ഷങ്ങളായി കോഴിക്കോട്ടും പരിസരങ്ങളിലും വാടകയ്ക്ക് താമസിച്ചു വരികയാണ്. തന്റെ പ്രയാസങ്ങളൊന്നും ആരോടും പങ്കുവെക്കാത്ത വിജി സമൂഹം നന്നായാല്‍ താനെ തനിക്കും വീടാകും എന്ന ഉറച്ചു വിശ്വസിക്കുന്നു. തന്റെ ജീവിതമത്രയും പാവപ്പെട്ടവര്‍ക്കുവേണ്ടിയും, സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്കും വേണ്ടി ചിലവഴിച്ച വിജിക്ക് ഒരു പാര്‍പ്പിടമൊരുക്കാന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു. വിങ്‌സ് കേരളയുടെ സംസ്ഥാന പ്രസിഡന്റ് ആയ എന്‍.എ വിനയ പറയുന്നു.

വിജിക്ക് പാര്‍പ്പിടമൊരുക്കാന്‍ പ്രേമന്‍ തറവട്ടത്ത് കണ്‍വീനറായും ദീപ പി.എം ചെയര്‍പേഴ്‌സണായും അഡ്വ. സുധ ഹരിദ്വാര്‍ ട്രഷററായും കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മാതൃകപരമായ ഈ സംരഭവുമായി മുഴുവന്‍ ആളുകളും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് വിങ്‌സ് കേരളയുടെ പ്രവര്‍ത്തകര്‍.

Account No. 1144101042090
IFSC: CNRBOOO1144
Canara Bank.
Chalappuram, Calicut,
Deepa.pm,
Adv.Sudha Haridwar.
ഫോൺ:
9946554443

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!