തിരൂരില്‍ നിന്നും ഡോളര്‍ വാങ്ങി വിദേശത്ത് വിനോദയാത്രക്ക് പോയ സംഘം കുടുങ്ങി

തിരൂര്‍ : തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്നും അമേരിക്കന്‍ ഡോളര്‍ വാങ്ങി ടൂര്‍ പോയ സംഘം തായ്‌ലാന്റില്‍ കുടുങ്ങി.

തിരൂരില്‍ നിന്നും ഇവര്‍ വാങ്ങി പോയ ഡോളര്‍ തായ്‌ലാന്റിലെ വിമാനത്താവളത്തിലെ മണിഎക്‌സേഞ്ച് കേന്ദ്രത്തില്‍ നിന്നും മാറാന്‍ ശ്രമിച്ചപ്പോളാണ് അത് വ്യാജനാണെന്ന് കണ്ടെത്തിയത്. ഇതോടെ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടര്‍ന്ന് മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്ത ശേഷം നിരപരാധികളെന്ന് കണ്ടെത്തി വിട്ടയക്കുകയായിരുന്നു.

തിരൂര്‍ മാര്‍ക്കറ്റില്‍ ഇത്തരത്തില്‍ വ്യാജ വിദേശ കറന്‍സികള്‍ നല്‍കി പണമപഹരിച്ച സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top