കോഴിക്കോട് സര്‍വ്വകലാശാലാ ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു

തേഞ്ഞപ്പലം:  കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വനിതാ ഹോസ്റ്റലിലേക്ക് പോകുന്ന വഴിയില്‍ വെച്ച് പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുവോളജി പഠനവകുപ്പില്‍ നിന്നും വനിതാ ഹോസ്റ്റലിലേക്ക് പോകുന്ന വഴിയില്‍ വെച്ചാണ് കടിയേറ്റത്.

ക്യാംപസിനകത്ത് വഴിവിളക്കുകള്‍ പലതും കത്തുന്നതില്ല എന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഈ സംഭവം നടന്നത്.

വനിത ഹോസ്റ്റലിലേക്ക് പോകുന്ന വഴിയില്‍ മതിയായ വെളിച്ചമില്ലെന്ന പരാതി നേരത്തെ മുതല്‍ ഉള്ളതാണ്.

അണലിയടക്കമുള്ള പാമ്പുകളെ വഴികളില്‍ കാണുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ മാസത്തില്‍ നീന്തല്‍ കുളം ഉദ്ഘാടനചടങ്ങിനായി അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ ഒരു കായിക വിദ്യാര്‍ത്ഥിക്കും ക്യാമ്പസിനകത്ത് നിന്നും പാമ്പുകടിയേറ്റിരുന്നു.

Share news
error: Content is protected !!
Scroll to Top