ശിഹാബ്തങ്ങള്‍ ഫൌണ്ടേഷന്‍ വാര്‍ഷിക കുടുബ സംഗമവും അവാര്‍ഡ്ദാനവുംനടത്തി

പരപ്പനങ്ങാടി:പി.ആര്‍.മുഹമ്മദാജി  നഗറില്‍ ആയിരങ്ങള്‍ പങ്കെടുത്ത ശിഹാബ് തങ്ങള്‍ ഫൌണ്ടേഷന്‍റെ  പുതുവര്‍ഷ വാര്‍ഷിക സമ്മേളനം പി.കെ.അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കുടുംബ സംഗമവും അവാര്‍ഡ്ദാനവും കാരുണ്യ സദസ്സുല്‍ഘാടനവും കേരളാ വഖഫ്  ബോര്‍ഡ്‌ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങളും നിര്‍വഹിച്ചു.പാര്‍ശ്വ വല്‍ക്കരിക്കപെട്ട വര്‍ക്ക് സഹായമെത്തിക്കുന്നതില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് ശിഹാബ്തങ്ങള്‍ ഫൌണ്ടേഷന്‍ നിര്‍വഹിച്ചുവരുന്നതെന്ന് തങ്ങള്‍ പറഞ്ഞു. സയ്യിദ് പി.എസ്.എച്ച്.തങ്ങള്‍അധ്യക്ഷത വഹിച്ചു,ഷെരീഫ്കുറ്റൂര്‍ കാരുണ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തിവരുന്ന  എം.എച്ച് മുഹമ്മദിനുള്ള  അബുദാബി കെ.എം.സി.സി തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മറ്റിയുടെ എം.കെ.ഹാജി മെമ്മോറിയല്‍ അവാര്‍ഡ്, താപ്പി അബ്ദുള്ളക്കുട്ടി ഹാജിക്ക് ഫൌണ്ടേഷന്‍റെ സ്നേഹോപഹാരം, ചന്ദ്രിക റിപ്പോര് എ.അഹമ്മദുണ്ണിക്കുള്ള റഹീം മേച്ചേരി സ്മാരക അവാര്‍ഡ്,നഗരസഭയിലെ പരിരക്ഷാ വളണ്ടിയര്‍ പൂര്‍ണ്ണിമക്കുള്ള കെ.എന്‍.ഫാത്തിമാ ബീവി സ്മാരക ക്യാഷ്അവാര്‍ഡ്, ശിഹാബ് തങ്ങളെക്കുറിച്ച്  ഇ൦ഗ്ലീഷ് പുസ്തകത്തില്‍ വരകള്‍ നിര്‍വഹിച്ച ശിയാസ് അഹമ്മദ്ഹുദവി,ബധിരക്രിക്കറ്റില്‍ കേരളത്തിന്‍റെ അഭിമാനമായ പി.ആര്‍.സുഹൈല്‍,ഇസാക്കിസം എന്ന നോവല്‍ രചയിതാവ് ഇസ്ഹാഖ് പുഴക്കലകത്ത്,സാക്ഷരതാ കോര്ഡിനേറ്റര്‍ അച്ചമ്പാട്ട് സുബ്രഹ്മണ്യന്‍  എന്നിവര്‍ക്കുള്ള അവാര്‍ഡുകളാണ് ചടങ്ങില്‍  വിതരണംചെയ്തത്.നാട്ടുകാരണവര്‍ പി.പി.എസ് സൈതലവിയെ തങ്ങള്‍ പൊന്നാടയണിയിച്ചു.കടവത്ത് സൈതലവി,വി.പി.കൊയഹാജി,അലിതെക്കെ പ്പാട്ട്,പി.കെ.എം ജമാല്‍,പി.പി.കുഞ്ഞാവഹാജി,മലബാര്‍  ബാവഹാജി,സ്റ്റാര്‍മുനീര്‍,ജന്നാ ത്ത് അഷ്‌റഫ്‌,സി.പി.അഷ്‌റഫ്‌തോട്ടത് തില്‍,അഡ്വ:ഹനീഫ,ഓനാരിബാവ,എ.ആലി ബാപ്പു,എ.വി.സദാശിവന്‍,എന്‍.വി. പി.മുഹമ്മദാജി,അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top