തിരൂരങ്ങാടിയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത കേസിലെ മഖ്യപ്രതി പിടിയില്‍

തിരൂരങ്ങാടി: പന്താരങ്ങാടി കണ്ണാടിത്തടത്ത് ഹോട്ടല്‍ അടിച്ചുതകര്‍ത്ത കേസിലെ മുഖ്യപ്രതി പിടിയാലി. കണ്ണാടിത്തടം സ്വദേശി സിദ്ധീഖാണ് പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടയിലാണ് ഇന്നലെ തിരൂരങ്ങാടി പോലീസ് പ്രതിയെ പിടികൂടിയത്.

കണ്ണാടിത്തടത്തും പരിസരപ്രദേശങ്ങളില്‍ താമസിച്ചുവരുകയായിരുന്ന പ്രതിയെ കുറിച്ച് നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top