പരപ്പനങ്ങാടിയില്‍ അയ്യപ്പഭക്തന്‍മാര്‍ക്ക് വിശ്രമസൗകര്യമൊരുക്കി പള്ളി ഭാരവാഹികള്‍

പരപ്പനങ്ങാടി: അയ്യപ്പഭക്തന്‍മാര്‍ക്ക് വിശ്രമസൗകര്യമൊരുക്കി ചെട്ടിപ്പടി ജുമാമസ്ജിദ് ഭാരവാഹികള്‍ മാതൃകയായി. കര്‍ണാടക സ്വദേശികളായ അയ്യപ്പഭക്തര്‍ക്കാണ് പള്ളി ഭാരവാഹകള്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം പള്ളി കോമ്പൗണ്ടില്‍ ഒരുക്കിക്കൊടുത്തത്. അയ്യപ്പഭക്തന്‍മാര്‍ വിശ്രമ സ്ഥലത്തിനായി അലയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പള്ളിഭാരവാഹികള്‍ സൗകര്യമൊരുക്കാന്‍ തീരുമാനിച്ചത്.

പ്രാഥമിക സൗകര്യത്തിനായി പള്ളിയിലെ ശൗചാലയങ്ങള്‍ തുറന്നു കൊടുത്തു. ഭക്ഷണം കഴിക്കുകയും തുണികള്‍ കഴുകി ഉണക്കുകയും ചെയ്ത ശേഷമാണ് ഭക്തര്‍ പള്ളിയില്‍ നിന്നും യാത്ര തുടര്‍ന്നത്.

Share news
error: Content is protected !!
Scroll to Top