പരപ്പനങ്ങാടി പോലീസ് മദ്യവുമായി യുവാവിനെ പിടികൂടി

പരപ്പനങ്ങാടി: ചില്ലറ വില്പനക്കായി കൊണ്ടുപോയിരുന്ന ഇന്ത്യന്‍ നിര്‍മ്മിതവിദേശമദ്യവുമായി ഒരാള്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. പെരുവള്ളൂര്‍ ഒളകര സ്വദേശി ദീപേഷാണ് പിടിയിലായത്.

് പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ പരമേശ്വരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സ്മിതേഷ്,ജോഷി സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

വള്ളിക്കുന്ന് കൂട്ടുമൂച്ചിയില്‍ വച്ചാണ് ഇയാളുടെ കയ്യില്‍ നിന്നും 5 ലിറ്റര്‍ മദ്യവും ഓട്ടോറിക്ഷയും സഹിതം പിടികൂടിയത്. അറസ്റ്റിലായ ദീപേഷിനെ കോടതിയില്‍ ഹാജരാക്കും.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top