Section

malabari-logo-mobile

പരപ്പനങ്ങാടിയുടെ കിഴക്കന്‍മേഖലയില്‍ വൈദ്യുതിയില്ല : നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു

HIGHLIGHTS : സ്ഥലത്ത് സംഘര്‍ഷം കെഎസ്ഇബി ഓഫീസിനു മുന്നിലും ജനം തടിച്ചുകൂടുന്നു പരപ്പനങ്ങാടി പെരുന്നാള്‍ ദിനത്തില്‍ രാവിലെ 11 മണി മുതല്‍ പരപ്പനങ്ങാടിയുടെ കിഴക്ക...

palathingal copyസ്ഥലത്ത് സംഘര്‍ഷം
കെഎസ്ഇബി ഓഫീസിനു മുന്നിലും ജനം തടിച്ചുകൂടുന്നു

പരപ്പനങ്ങാടി പെരുന്നാള്‍ ദിനത്തില്‍ രാവിലെ 11 മണി മുതല്‍ പരപ്പനങ്ങാടിയുടെ കിഴക്കന്‍ മേഖലയായ കരിങ്കല്ലത്താണി, പാലത്തിങ്ങല്‍, അറ്റത്തങ്ങാടി മേഖലയില്‍ രാവിലെ മുതല്‍ വൈദ്യതിവിതരണം തടസ്സപ്പെട്ടു. ഇത് പരഹരിക്കാനെത്തിയ ബോര്‍ഡ് ജീവനക്കാര്‍ക്ക് വൈകീട്ടും തകരാറ് കണ്ടത്താനായില്ല.
ഇതേ തുടര്‍ന്ന് വൈകീട്ട ഏഴു മണിയോടെ മടങ്ങിപ്പോകുകയായിരുന്ന ജീവനക്കാരെ പല്ലവി തിയ്യേറ്ററിന് മുന്നില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം, പ്രശനത്തിന് പരിഹാരമാവാതെ ഇവരെ വിട്ടയക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്
ഇതിനിടെ പരപ്പനങ്ങാടി കെഎസ്ഇബി ഓഫീസിന് മുന്നിലും നൂറുകണക്കിനാളുകള്‍ കൂടി നില്‍ക്കുകയാണ്.
എര്‍ത്തിങ്ങിലുള്ള തകരാറു മൂലമാണ് വൈദ്യുതി ബന്ധം തസ്സെപ്പെട്ടതെന്നും അതെവിടെയാണെന്ന് ഇതുവരെ കണ്ടത്താനായിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

sameeksha-malabarinews

 

photo : masoom

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!