പരപ്പനങ്ങാടി: നവീകരണം പൂര്‍ത്തീകരിച്ച പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡും, ്ബസ് ബേയും തിരൂരങ്ങാടി എം.എല്‍.എ കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ അധ്യക്ഷനായി.
മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, കോട്ടക്കല്‍ എന്നീ കിഴക്കന്‍ മേഖലയിലേക്കുള്ള ബസ്സുകളാണ് അധികവും ഇവിടെ പാര്‍ക്കു ചെയ്തു വരുന്നത്. വര്‍ഷങ്ങളായി പരിമിതികളില്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്ന അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ബസ് സ്റ്റാന്റ് ആണ് നവീകരിച്ചത്.
ചടങ്ങില്‍ പദ്ധതിയുടെ കോണ്‍ട്രാക്ടര്‍ രാമചന്ദ്രനും, ഉത്തര്‍ പ്രദേശിലെ വരാണസിയില്‍ വെച്ച് നടന്ന മൂന്നാമത് നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റില്‍ രണ്ട് വെള്ളിമെഡല്‍ നേടിയ പി ഷീബക്കും എം.എല്‍.എ ഉപഹാരം നല്‍കി.
വൈസ് ചെയര്‍പേഴ്സണ്‍ കെ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.വി മുസ്തഫ, കെ.പി മുഹ്‌സിന, പി.പി ഷാഹുല്‍ഹമീദ്, സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ ടി കാര്‍ത്തികേയന്‍, സി ജയദേവന്‍, എം ഖദീജത്തുല്‍ മാരിയ, നഗരസഭ സെക്രട്ടറി സാനന്ദ് സിങ്, നഗരസഭ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, കെ.പി ഷാജാഹാന്‍, എം സിദ്ധാര്‍ത്ഥന്‍, എം.വി മുഹമ്മദലി സംസാരിച്ചു.




