Section

malabari-logo-mobile

കെ-റെയില്‍: കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ നടപ്പിലാക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വെല്‍ഫെയര്‍ നേതാവ് ഹമീദ് വാണിയമ്പലം

HIGHLIGHTS : പോലീസിനെയും മറ്റും ഉപയോഗിച്ച് അടിച്ചമര്‍ത്തിയും തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിലൂടെ പദ്ധതി നടപ്പിലാക്കാനാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

പരപ്പനങ്ങാടി: ജനങ്ങളുടെ താല്പര്യത്തെ പൂര്‍ണമായി അവഗണിച്ചുകൊണ്ട് കോര്‍പ്പറേറ്റ് മുതലാളിത്ത ദാസ്യവേലയുടെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന കെ – റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

പദ്ധതിക്കെതിരെ പരപ്പനങ്ങാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരവുമായി രംഗത്ത് ഇറങ്ങുന്നവരെ തീവ്രവാദ മുദ്ര ചാര്‍ത്തിയും വര്‍ഗീയത ആരോപിച്ചും തടയാന്‍ ശ്രമിക്കുന്നത് തികച്ചും ഫാസിസ്റ്റ് സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. ഗെയില്‍ പൈപ്പ് ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കിയ രീതി ഇതിലും സ്വീകരിക്കുമെന്ന അഹങ്കാരത്തോടു കൂടിയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.

sameeksha-malabarinews

കോര്‍പ്പറേറ്റ് മുതലാളിമാരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗിച്ചുകൊണ്ടും സമരം ചെയ്യുന്ന ജനങ്ങളെ ഭരണകൂട സംവിധാനങ്ങളായ പോലീസിനെയും മറ്റും ഉപയോഗിച്ച് അടിച്ചമര്‍ത്തിയും തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിലൂടെ പദ്ധതി നടപ്പിലാക്കാനാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു.കെ.പി.എ. മജീദ് എം.എല്‍.എ, ഡോ.ആസാദ്, കെ.എസ്.ഹരിഹരന്‍, അഡ്വ.അബൂബക്കര്‍ ചെങ്ങാട്ട്(ചെയര്‍മാന്‍, കെ റെയില്‍ വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍), എ. ഉസ്മാന്‍(ചെയര്‍മാന്‍ പരപ്പനങ്ങാടി നഗരസഭ), ഫാത്തിമ റഹീം (പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍),ഡോ.മുനീര്‍ നഹ (കണ്‍വീനര്‍,സേവ് പരപ്പനങ്ങാടി ഫോറം),എം.വി.മുഹമ്മദലി(പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പനങ്ങാടി യൂണിറ്റ് ), മുനീബ് കാരക്കുന്ന് (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ )ഡോ.സഫീര്‍.എ. കെ (ജില്ലാ പ്രസിഡന്റ് ഫ്രട്ടേനിറ്റി മൂവ്മെന്റ് മലപ്പുറം), നസീറ ബാനു (ജില്ലാ പ്രസിഡന്റ് വിമെന്‍ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം), മുഹമ്മദ് പൊന്നാനി (ജില്ലാ പ്രസിഡന്റ് പ്രവാസി വെല്‍ഫെയര്‍ ഫോറം മലപ്പുറം), ഫസല്‍ തിരൂര്‍കാട് (ജില്ലാ സെക്രട്ടറി എഫ്.ഐ. ടി.യു മലപ്പുറം) എന്നിവര്‍ സംസാരിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!