Section

malabari-logo-mobile

തെന്നല ജലനിധി പദ്ധതിയിലെ അഴിമതി അന്വേഷിക്കണം സിപിഎം

HIGHLIGHTS : CPM should probe corruption in Thennala Jalanidhi project

തിരൂരങ്ങാടി: തെന്നല ജലനിധിപദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി സി പി എം. അത് അന്വേഷിക്കണമെന്ന് സിപിഎം തെന്നല ലോക്കല്‍ കമ്മിറ്റി ആവശ്യപെട്ടു.

തെന്നല, ഒഴൂര്‍, പെരുമണ്ണ മള്‍ട്ടി ജി.പി പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ തന്നെ വലിയ ഗുണഭോത്ര വിഹിതമാണ് തെന്നല ജലനിധി വാങ്ങിയത്. ആദ്യഘട്ടത്തില്‍ 3100 മറ്റു പഞ്ചായത്തുകള്‍ വാങ്ങിയപ്പോള്‍ തെന്നല 4100 വാങ്ങി. കൂടുതല്‍ വാങ്ങിയ 1000രൂപ തിരിച്ച് നല്‍കിയില്ല. വാട്ടര്‍ അതോരിറ്റി കണക്ഷനും പലരില്‍ നിന്നും 1000ത്തിന് പകരം 2000 രൂപവാങ്ങിയിട്ടുണ്ട്. 6 വര്‍ഷത്തോളമായി വാങ്ങിയ പണത്തിന്റെ കണക്കുകള്‍ തെന്നല ജലനിധി എസ്എല്‍.ഇസി മുഴുവന്‍ കമ്മിറ്റിക്ക് മുമ്പിലോ, ബി.ജി അംഗങ്ങളുടെ മുമ്പാകയോ, ഗുണഭോതൃകമ്മിറ്റി മുമ്പാകയോ ഇത് വരെ അവതരിപ്പിച്ചിട്ടില്ല എന്നും സി പി എം ആരോപിച്ചു.

sameeksha-malabarinews

ജനകീയ കമ്മിറ്റികള്‍ കൈകാര്യം ചെയ്യുന്ന സാമ്പത്തിക ഇടപാട് വിവരവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്ന ന്യായം നിരത്തി അഴിമതി മറക്കാനാണ് തെന്നല ജലനിധിശ്രമിക്കുന്നതെന്ന് സി പി എംലോക്കല്‍കമ്മിറ്റി അരോപിച്ചു. പുതിയ കണക്ഷന്‍ ജലജീവന്‍ മിഷന്‍ വഴി അനുവദിച്ച് കിട്ടിയതില്‍ ഗുണഭോത്ര വിഹിതം 1503 രൂപയാണെന്നിരിക്കെ 5000 രൂപ വാങ്ങാന്‍ തെന്നല ജലനിധി ശ്രമിക്കുന്നു. പഴയ കണക്കുകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പോലും നടത്താതെ വലിയ തുക വാങ്ങുന്നത് വലിയ അഴിമതിയുടെ ഭാഗമാണെന്ന് സിപിഎം സംശയിക്കുന്നു. ഈ തീവെട്ടികൊള്ളക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോപം ഉയര്‍ത്താനും സിപിഎം ലോക്കല്‍കമ്മിറ്റി തീരുമാനിച്ചു. തെന്നല ജലനിധിയിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ലോക്കല്‍സെക്രട്ടറി സയ്യിദലി മജീദ് കളംവളപ്പില്‍ പറഞ്ഞു. യോഗത്തില്‍ നല്ലാട്ട് ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. ലോക്കല്‍ സെക്രട്ടറി സയ്യിദലി മജീദ് കളംവളപ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!