പരപ്പനങ്ങാടി:70 വർഷം പിന്നിടുന്ന പരപ്പനങ്ങാടിയിലെ നവജീവൻ വായനശാല ആദ്യകാല പ്രവർത്തകരായ ടി.നാരായണൻകുട്ടി, ആലത്തിയൂർ ഗോപാലകൃഷ്ണൻ മാസ്റ്റർ, ടി.കെ അരവിന്ദൻ, കെ.പി.രാമകൃഷ്ണൻ, കുന്നത്ത് രാമചന്ദ്രൻ എന്നിവരെ ആദരിച്ചു.ചടങ്ങ് തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കണ്ണംപുറത്ത് ഭാസ്ക്കരൻ്റെ സ്മരണാർത്ഥം നിർമ്മിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം വായനശാലയുടെ സ്ഥാപക അംഗമായ ടി.നാരായണൻകുട്ടി നിർവ്വഹിച്ചു.
വിനോദ് കുമാർ തള്ളശ്ശേരി കെ.പി ഭാസ്ക്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എം.പ്രഭാകരൻ സ്വാഗതവും മനീഷ്.കെ.പി നന്ദിയും പറഞ്ഞു.




