പരപ്പനങ്ങാടി മുനിസിപ്പല്‍ വികസന സെമിനാറില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

പരപ്പനങ്ങാടി :പരപ്പനങ്ങാടി നഗരസഭയുടെ 2020-21 വര്‍ഷത്തെ വികസനസെമിനാറില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഇന്ന് പരപ്പനങ്ങാടി കെ.കെ ഓഡിറ്റോറിയത്തില്‍ നടന്ന വികസനസെമിനാറിന്റെ ഉദ്ഘാടന സെഷനിലാണ് വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്.

പ്രതിപക്ഷ അംഗമായ ദേവന്‍ ആലുങ്ങല്‍ വികസനസെമിനാറില്‍ സംസാരിക്കവെ പദ്ധതികളിലെ പോരായ്മകളെ കുറിച്ച് സംസാരിച്ചു. ഇതിനെതിരെ ആശംസ അര്‍പ്പിക്കാനെത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പിഒ സലാം പ്രതിപക്ഷ അംഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ആക്ഷേപം ചൊരിയുകയും ചെയ്തു. ഇതോടെ വേദിയിലും സദസ്സിലുണ്ടായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. താനുയുര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടത് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണോ, ഉത്തരവാദിത്വപെട്ടവരോ ആണ് അല്ലാതെ ആശംസ അര്‍പ്പിക്കാനത്തുന്ന രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് ദേവന്‍ പറഞ്ഞു. ഇതിനിടെ പ്രതിഷേധമുയര്‍ത്തിയ ഇടതുമുന്നണി പ്രവര്‍ത്തകരെ പ്രതിരോധിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകരും രംഗത്തിറങ്ങി. ഇതോടെയാണ് ചടങ്ങ് കയ്യാങ്കളിയിലേക്ക് മാറിയത്. ഇതിനിടെ മൈക്കും സ്റ്റാന്റുമടക്കം വലിച്ചെറിഞ്ഞു.

ഇതോടെ ചട്ടംലംഘിച്ച് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷഅംഗങ്ങള്‍ എടുത്തു. പിന്നീട് വൈസ് ചെയര്‍മാനടക്കമുള്ള ഭരണപക്ഷനേതാക്കള്‍ ഇടപെട്ട് ചര്‍ച്ചനടത്തി പ്രതിപക്ഷത്തെ അനുനയിപ്പിക്കുയായിരുന്നു.
ഈ ഭരണസമിതിയുടെ അവസാന വികസനസെമിനാറാണിത് വളരെ ശുഷ്‌ക്കമായ സദ്ദാസാണ് പരിപാടിക്കെത്തിയത്.

Share news
error: Content is protected !!
Scroll to Top