പരപ്പനങ്ങാടി:ദീര്‍ഘകാലമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്വന്തമായി ലഭിച്ച കെട്ടിടത്തിലേക്ക് മാറ്റി.
അവുക്കാദര്‍കുട്ടി നഹ മെമ്മോറിയല്‍ പി ഡബ്ലു ഡി കോംപ്ലക്‌സിലേക്കാണ് ഓഫീസ് അനുവദിച്ചത്. പുതിയ ഓഫീസിന്റെ ഉദ്ഘാടനം പി കെ അബ്ദുറബ്ബ് എം എല്‍ എ നിര്‍വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി വി ജമീല ടീച്ചര്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ, എ ഇ ഒ നാസര്‍, എം നാരായണന്‍, എം വി ഹസ്സന്‍കോയ മാസ്റ്റര്‍, പി കെ മനോജ്, കെ കെ സുധീര്‍, അഷ്റഫ് കോറാട്, പി മുഹമ്മദ് യൂസഫ്, മുഹമ്മദ് അന്‍വര്‍, ഫൈസല്‍ മാസ്റ്റര്‍, ബി ഷാജി, പി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




