പരപ്പനങ്ങാടിയില്‍ ഇത്തവണയും ഇടതു- ജനകീയമുന്നണി സഖ്യം മത്സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

പരപ്പനങ്ങാടി:  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയിലേക്ക്‌ മത്സരിക്കുന്ന എല്‍ഡിഎഫ്‌- ജനകീയവികസനമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിരവധി യുവനേതാക്കളാണ്‌ പട്ടികയില്‍ ഇടം കണ്ടെത്തിയിരിക്കുന്നത്‌.

കൂടാതെ  സിപിഐഎം ഏരിയാ കമ്മറ്റിയംഗം കാര്‍ത്തികേയന്‍, മുന്‍ ഭരണസമിതിയിലെ പ്രതിപക്ഷനേതാവ്‌ ദേവന്‍ ആലുങ്ങല്‍.
സിപിഎം നേതാക്കളായ മുസ്‌തഫ കുന്നുമ്മല്‍, ഷമേജ്‌ , കെപിഎം കോയ. എസ്‌എഫ്‌ഐ നേതാവ്‌ വിശാഖ്‌ എന്നിവരടക്കം നേതൃനിരയിലെ നിരവധി പേര്‍ പട്ടികയില്‍ ഉണ്ട്‌.

എല്‍ഡിഎഫില്‍ സിപിഐഎം-11 സീറ്റിലും സിപിഐ -3 , ഐഎന്‍എല്‍ 2 ജനതാദള്‍ സെക്കുലര്‍ 1, ലോക്‌ താന്ത്രിക്‌ ജനതാദള്‍ 1 എന്നീ നിലയിലാണ്‌ സീറ്റ്‌ വിഭജനം.

ബാക്കിയുള്ളതില്‍ നാല്‌ സീറ്റില്‍ സിഎച്ച്‌ വിചാരവേദിയും, 22 സീറ്റില്‍ ജനകീയ വികസനമുന്നണി സ്ഥാനാര്‍ത്ഥികളും മത്സരിക്കും.ചിറമംഗലം സീറ്റീല്‍ ജനകീയ സമിതി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നും മുന്നണി നേതൃത്വം അറിയിച്ചു.കഴിഞ്ഞ തവണ 45ല്‍ 19 സീറ്റുകള്‍ എല്‍ഡിഎഫ്‌ ജനകീയ വികസന മുന്നണി സഖ്യം നേടിയിരുന്നു.

സ്ഥാനാര്‍ത്ഥികളുടെ പട്ടിക
1. കെ.സി നാസര്‍ 2. എം.സി നസീമ 3. ഷെമീര്‍ തങ്ങള്‍
4. പി.ബിന്ദു അരവിന്ദന്‍ 54. പറമ്പത്ത്‌ വീട്ടില്‍ ആന്‍സി
6. ചപ്പത്തിങ്ങല്‍ ആസ്യ, 7. ഇ.ടി സുബ്രഹ്മണ്യന്‍
8. ഒ.എം. വേണുഗോപലന്‍ 9. എം.വി. ഫസീല
10. വി.സി ജൈസല്‍ 11. കെപി മെറീന ടീച്ചര്‍
12 ചാലേരി ഗിരീഷ്‌. 13. പി.ടി. ആയിഷ റഹീമ

14 വി.പി.സുനൈബ, 15 ഷെമീർ മമ്മിക്കകത്ത്
16 അങ്കത്തിൽ നിഷ  17 എൻ.എം. ഷമേജ്,
18 സുഹറ ഷെബീർ, 19 അച്ചമ്പാട്ട് വിശാഖ്
20 പി.വി.ഷംസുദീൻ 21 മച്ചിഞ്ചേരി അബദുറസാഖ്,      22 സി.വി.കാസ്മിക്കോയ,
23 നെച്ചിക്കാട്ട് റഫീഖ്, 24 ലീന ഷമേജ് കെ.പി( ജനകീയ സമിതി),25 സുചിത വള്ളയിൽ
26 കുന്നുമ്മൽ മുസ്തഫ, 27 ടി.പി.മോഹൻദാസ്
28 എം.ജൈനിഷ, 29 പഞ്ചാര ബജീന
30 കെ.വി.ഷാജിത, 31 തുടിശ്ശേരി കാർത്തികേയൻ
32 കെപി ബിന്ദുജയചന്ദ്രൻ 33 സിന്ധു രാജൻ.കെ.വി.
34 കെ.പി.എം.കോയ 35 ഷൗക്കത്തുന്നീസ
36 കെ.സി.അലിക്കുട്ടി, 37 സുഹറ ഉമൈത്താനകത്ത്
38 നടുവീട്ടിൽ മഞ്ജുഷ, 39 ദേവൻ ആലുങ്ങൽ,
40 ഹാജ്യാരകത്ത് സെയ്തലവിക്കോയ 41 മണ്ണാരയിൽ റോമ്നി, 42  വി.പി.അസ് ല സമീർ
43 തലാഞ്ചേരി ഹസീന  44 പുളിക്കലകത്ത് സഫിയ
45 കെ.വി.സഫിയ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •