ബിനീഷ് കോടിയേരിയോട് വിശദീകരണം തേടും ; എഎംഎംഎ

Asssiation of Malayalam Movie Artists seek explanation from Bineesh kodiyeri

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി : ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടുമെന്ന് താരസംഘടനയായ എഎംഎംഎ തീരുമാനിച്ചു. ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമുയര്‍ന്നതിനു പിന്നാലെ രൂക്ഷമായ വാക്കേറ്റമാണ് പ്രസിഡന്റ് മോഹേന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം നടി പാര്‍വതി തിരുവോത്തിന്റെ രാജി സംഘടന സ്വീകരിച്ചു. നടന്‍ സിദ്ധീഖ് നടിമാരായ ഹണി റോസ്,രചന നാരായണന്‍ കുട്ടി എന്നിവരുള്‍പ്പെടെയുള്ളവര്‍ ബിനീഷിനെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എംഎല്‍എ മാരായ മുകേഷ്,ഗണേഷ് കുമാര്‍ എന്നിവര്‍ തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ടെന്ന നിലപാടെടുത്തതോടെയാണ് വാക്കുതര്‍ക്കമുണ്ടായത്.

അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ വിശദീകരണം ചോദിക്കാം എന്ന നിലപാടില്‍ എത്തിച്ചേരുകയായിരുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •