കെ റെയിലിനെതിരെ പരപ്പനങ്ങാടി നഗരസഭയില്‍ പ്രമേയം; നാടകീയ രംഗങ്ങള്‍; പ്രമേയം കീറിയെറിഞ്ഞും കത്തിച്ചും പ്രതിപക്ഷ പ്രതിഷേധം

പരപ്പനങ്ങാടി:  സില്‍വര്‍ലൈന്‍ പാതക്കെതിരെ പ്രമേയം പാസാക്കി പരപ്പനങ്ങാടി നഗരസഭ. ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പരപ്പനങ്ങാടി നഗരസഭയോഗത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.

ഇന്ന് രാവിലെ നഗരസഭയില്‍ വെച്ച് നടന്ന ഭരണസമിതിയോഗത്തിലാണ് ഭരണകക്ഷിയായ യുഡിഎഫ് കൗണ്‍സിലര്‍ കെകെഎസ് തങ്ങള്‍ കെറെയില്‍ പദ്ധതിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷമായ ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ബിജെപി അംഗങ്ങള്‍ യുഡിഎഫ് പ്രമയേത്തെ അനുകൂലിച്ചു.

ഇതിനിടെ യോഗത്തില്‍ ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവും ഉണ്ടായി. ഇതിനിടെയാണ് പ്രതിപക്ഷഅംഗമായ ഷമേജ് പ്രമേയത്തിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. തുടര്‍ന്ന പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ പ്രമേയം പാസ്സാകുകയായിരുന്നു.

29 യുഡിഎഫ് അംഗങ്ങളും മൂന്ന് ബിജെപി അംഗങ്ങളും പ്രമയത്തെ അനുകൂലിച്ചപ്പോള്‍ 12 എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തു.

തുടര്‍ന്ന് പ്രതിപക്ഷഅംഗങ്ങള്‍ സിപിഎം പ്രവര്‍ത്തകരും പുറത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തുകയും പ്രമേയത്തിന്റെ പകര്‍പ്പ് കത്തിക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top