പരപ്പനങ്ങാടിയില്‍ യുവാവിന്റെ മൃതദേഹം റെയില്‍ പാളത്തിന് സമീപം

പരപ്പനങ്ങാടി: യുവാവിന്റെ മൃതദേഹം റെയില്‍വേ പാളത്തിന് സമീപം കണ്ടെത്തി. ശിനാഴ്ച രാവിലെ നെടുവ ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്‍വശത്തെ ചാമ്പ്രയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.