പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചത് കണ്ണൂര്‍ സ്വദേശി

പരപ്പനങ്ങാടി: ശനിയാഴ്ച രാവിലെ പരപ്പനങ്ങാടി നെടുവ ഗവ: ഹൈസ്‌കുളിന് സമീപം റെയില്‍ പാളത്തിനരികെ മരിച്ചനിലയില്‍കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കണ്ണൂർ ചെറുപുഴ സ്വദേശി ബിജു വർഗീസ് (37) നെയാണ്  മരിച്ച നിലയിൽ കാണപ്പെട്ടത് .

.ചെങ്ങന്നൂരിൽ കൊത്തുപണി (ആർട്ട് വർക്ക് )ജോലിക്കാരനാണ് ബിജു വർഗീസ് .വെള്ളിയാഴ്ച്ച രാത്രിയിലെ വണ്ടിക്കു പോകാൻ ഉള്ള ടിക്കറ്റ് പോലീസ് കണ്ടെടുത്തു .തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രെസിൽ നിന്നോ മലബാർ എക്സ്പ്രെസ്സിൽ നിന്നോ വീണതാകാം എന്നാണ് കരുതുന്നത് .

ഭാര്യ ജോമോൾ ,മക്കൾ സോന എന്ന പെൺകുട്ടിക്ക് പുറമെ ഇരട്ട സഹോദരനും സഹോദരിയുമായ 11 മാസം പ്രായമായ രണ്ടു കുട്ടികളും ഉണ്ട് .മാതാവ് ജേസി .സഹോദരങ്ങൾ ജോസ് ,വിജി ,സിജി .
പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി .മൃതദേഹം തിരൂരങ്ങാടി താലുക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്മാർട്ടത്തിനു ശേഷം ഇന്ന് ഞായറാഴ്ച കണ്ണൂരിലേക്കു കൊണ്ടുപോകും .

Related Articles