പൊന്നാനി ഫിഷിംഗ് ഹാര്‍ബറില്‍ ബോട്ട് കത്തിനശിച്ചു

പൊന്നാനി: പൊന്നാനി ഫിഷിംഗ് ഹാര്‍ബറില്‍ ബോട്ട് കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുണിയോടെയാണ് സംഭവം. അഴീക്കല്‍ സ്വദേശി സുല്‍ഫിക്കറിന്റെ ഉടമസ്ഥതയിലുള്ള ഹാഷിം ഇരുമ്പ് ബോട്ടാണ് അഗ്നിക്കിരയായത്.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

നഷ്ടം വന്നതിനെ തുടര്‍ന്ന് പൊളിക്കാനായി ജങ്കാര്‍ റോഡിന് സമീപം പുഴയുടെ മറ്റൊരു ഭാഗത്ത് നിര്‍ത്തിയിട്ടതായിരുന്നു ബോട്ട്.

ബോട്ടിന്റെ പകുതിയോളം ഭാഗം പൊളിച്ചുമാറ്റിയിരുന്നു. അതിനുശേഷമാണ് തീ പിടിച്ചത്. അതെസമയം തീ പിടിച്ചത് എങ്ങിനെയാണ് എന്ന കാര്യം വ്യക്തമല്ല.

Related Articles