Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഹര്‍ത്താലിനിടെ കടയില്‍ കയറി ആക്രമിച്ചെന്ന് പരാതിയുമായി വ്യാപാരി

HIGHLIGHTS : പരപ്പനങ്ങാടി പൗരത്വബില്ലിനെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ തന്നെ ആക്രമിച്ചെന്ന പരാതിയുമായി വ്യാപാരി. പരപ്പനങ്ങാടി താനൂര്‍...

പരപ്പനങ്ങാടി പൗരത്വബില്ലിനെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ തന്നെ ആക്രമിച്ചെന്ന പരാതിയുമായി വ്യാപാരി. പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള മാരികോ യുണിറ്റിഡ് എന്ന സ്ഥാപനത്തിന്റെ ഉടമ കുഞ്ഞിക്കോയ എന്നയാളാണ് പരാതിക്കാരന്‍. പരപ്പനങ്ങാടി പോലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവമുണ്ടായത്. തുറന്നുവെച്ചിരുന്ന കടയില്‍ എത്തിയ ഹര്‍ത്താലനുകൂലികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്നെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. തന്റെ കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ കാറ്റൊഴിച്ച് വിടുകയും, കാറ് നശിപ്പിക്കാനും ശ്രമമുണ്ടായതായി പരാതിയില്‍ പറയുന്നു.

sameeksha-malabarinews

പരപ്പനങ്ങാടിയിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
പരപ്പനങ്ങാടിയില്‍ ഇന്നുരാവിലെ ചില ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നെങ്ങിലും ഹര്‍ത്താലനുകൂലികള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുകയായിരുന്നു. രാവിലെ തുറന്നപ്രവര്‍ത്തിച്ച ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ ഇടപെട്ട് അടപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!