തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌ക്കൂളിലെ 98 ബാച്ചുകാര്‍ ക്ലാസ് റൂം സ്മാര്‍ട്ടാക്കി

തിരൂരങ്ങാടി:  തിരൂരങ്ങാടി  ഓറിയന്റല്‍ ഹൈസ്‌കൂളില്‍ 1998 എസ്.എസ്.എല്‍.സി. ബാച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആവശ്യമായ ഉപകരണങ്ങള്‍ നല്‍കി നവീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം സ്‌കൂളിന് സമര്‍പ്പിച്ചു.

മാനേജര്‍ എം.കെ. ബാവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അലുംനി പ്രസിഡണ്ട് അഡ്വ. സി.പി. മുസ്തഫ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ എല്‍. കുഞ്ഞഹമ്മദ്, ടി.റഷീദ് മാസ്റ്റര്‍, മൂഴിക്കല്‍ സമദ് മാസ്റ്റര്‍, ഓ. ഷൗക്കത്ത് മാസ്റ്റര്‍, നാസര്‍ മൗലവി,സി.എച്ച് ഷംസു, മന്‍സൂര്‍, മുക്താര്‍ മമ്പുറം, ഷിറാസ്, ടി.എം.എച്ച്. സലാം, എന്നിവര്‍ സംസാരിച്ചു.

ഇക്ബാല്‍ പാലത്തിങ്ങല്‍ സ്വാഗതവും അലി പള്ളിക്കല്‍ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top