കോഴിക്കോട് ഹര്‍ത്താലിനെ അനുകൂലിച്ച് പെണ്‍കുട്ടികളുടെ പ്രതിഷേധം

കോഴിക്കോട്:  പൗരത്വബില്ലിനെതിരെ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ വനിത പ്രവര്‍ത്തകരുടെ പ്രതിഷേധം. കോഴിക്കോടാണ് ബസ് സ്റ്റാന്റിന് സമീപത്താണ് രാവിലെ പതിനൊന്നരയോടെ വനിതാ പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തിയത്. യുവതികളും വിദ്യാര്‍ത്ഥികളുമടക്കം ഇരുപതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പൗരത്വബില്ലിനെതിരെ മുദ്രാവാക്യം വിളിച്ച് കുത്തിയിരുന്ന ഇവരെ ആദ്യം വനിതാ പോലീസ് ഇല്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് കൂടുതല്‍ വനിത പോലീസെത്തി അറസ്റ്റ് നടത്തുകയായിരുന്നു.

ഇതിനിടെ സമരത്തിനെത്തിയരണ്ട് യുവതികളെ പോലീസ് ചോദ്യം ചെയ്തത് സംഘര്‍ഷത്തിന് ഇടയാക്കി. ചോദ്യം ചെയ്യുന്നത് കണ്ട് രണ്ട് യുവാക്കള്‍ പോലീസിനടുത്തേക്ക വരികയും പോലീസുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന നാലു പേരേയും പോലീസ് കസ്‌ററഡിയിലെടുക്കകയായിരുന്നു.

Share news
error: Content is protected !!
Scroll to Top