മുളക്‌പൊടി സ്േ്രപ ചെയ്ത  യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മലപ്പുറം സ്വദേശി അറസ്റ്റില്‍

മാനന്തവാടി: വയനാട്ടിലെ തലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കണ്ണില്‍ മുളക് സ്േ്രപ അടിച്ച ശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. വെണ്‍മണി
മേലോട്ട്‌വിള പ്രകാശന്റെ ഭാര്യയും ആശാവര്‍ക്കറുമായ ശ്രീജയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.

സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. ഇയാള്‍ ശ്രീജയെ കാറിനടുത്തേക്ക് വിളിക്കുകയും കണ്ണില്‍ സ്േ്രപ അടിച്ച ശേഷം ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നത്രെ.

ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ നിന്ന് വീണ യുവതിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് പേര്യയില്‍ വെച്ച് പിടികൂടി.

Share news
error: Content is protected !!
Scroll to Top