ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാല്‍കുടുങ്ങി പരപ്പനങ്ങാടി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

കോഴിക്കോട്: ട്രെയിനില്‍ നിന്ന് ഇറങ്ങവെ വഴുതിവീണ വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്ക്. വീഴ്ച്ചക്കിടെ കാല്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങി ചതഞ്ഞുപോവുകയായിരുന്നു. പരപ്പനങ്ങാടി കെട്ടുങ്ങല്‍ സ്വദേശി ഭരതന്റെ മകള്‍ ഹാഷ്‌ലി(18)ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇവര്‍ കോഴിക്കോട് ഫാഷന്‍ ഡിസൈനിംഗിന് പഠിക്കുകയാണ്. തിങ്കളാഴ്ച തൃശൂര്‍ കണ്ണൂര്‍ പാസഞ്ചറില്‍ നിന്ന് കോഴിക്കോട് സ്‌റ്റേഷനില്‍ ഇറങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ട്രെയിന്‍ നിര്‍ത്താനായി പ്ലാറ്റ്‌ഫോമിലൂടെ പോകുമ്പോള്‍ ബോഗിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും റെയില്‍വേ പോലീസും ചേര്‍ന്നാണ് കുട്ടിയെ പുറത്തെടുത്തത്. മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയ കുട്ടിയെ പിന്നീട് സ്വകാര്യാശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.

Share news
error: Content is protected !!
Scroll to Top