ഹര്‍ത്താല്‍ തുടരുന്നു; ചിലയിടങ്ങളില്‍ സംഘര്‍ഷം

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് വിവധ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു. വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. വിവധയിടങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്.

കല്‍പ്പറ്റയിലും വെള്ളമുണ്ടയിലും ആലപ്പുഴയിലും പാലക്കാട്, ആലുവ, നെടുമങ്ങാട് തുങ്ങിയിടങ്ങളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. വാളയാറില്‍ തമിഴ്‌നാട് ആര്‍ടിസി ബസ്സിനുനേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു.

മിക്കയിടത്തും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.

സംസ്ഥാനത്ത് നൂറുകണക്കിന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലും കരുതല്‍ തടങ്കലിലുമാണ്. കോഴിക്കോട് കടകള്‍ അടയ്പ്പിക്കാന്‍ ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുക്കത്ത് സ്‌കൂള്‍ ബസ് തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയില്‍ അറുപതോളം പേര്‍ പോലീസ് കസ്റ്റഡിയിലാണ്. സംസ്ഥനത്ത് സ്‌കൂള്‍ പരീക്ഷകള്‍ക്ക് തടസം നേരിട്ടിട്ടില്ല.

Share news
error: Content is protected !!
Scroll to Top