Section

malabari-logo-mobile

ദില്ലി പോലീസിന്റെ അതിക്രമത്തിന് നേരെ കൈചൂണ്ടിയ ആ പോരാളി മലപ്പുറത്തിന്റെ പുത്രി

HIGHLIGHTS : ദില്ലി:  ഞായറാഴ്ച രാത്രി ഇന്ത്യന്‍ യുവത്വം ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്ക മുന്ന്‌നില്‍ തലകുനിക്കില്ലെന്ന പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പോരാട്ടങ്ങള്‍...

ദില്ലി:  ഞായറാഴ്ച രാത്രി ഇന്ത്യന്‍ യുവത്വം ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്ക മുന്ന്‌നില്‍ തലകുനിക്കില്ലെന്ന പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നൊരു പെണ്‍കുട്ടിയുണ്ട്. ജാമിയ മിലിയ ഇസ്ലാഹിയ സര്‍വ്വകലാശാലയിലെ പ്രക്ഷോഭങ്ങളുടെ ദ്യശ്യങ്ങളില്‍ ക്യാമ്പസിലേക്ക് അതിക്രമിച്ച് കയറിയ ദില്ലി പോലീസിന്റെ നെറികേടുകള്‍ക്ക് നേരെ സധൈര്യം വിരല്‍ ചൂണ്ടിയെ ആയിഷ റെന്ന. ഇന്ന് ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ സമൂഹം ഏറ്റെടുത്ത പോരാളി ആയിഷ റെന്ന ആരന്നെറിയേണ്ട?
ജാമിയ മിലിയ സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ എംഎ ഹിസ്റ്ററി വിദ്യാര്‍ത്ഥിനിയായ ആയിഷ റെന്ന മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിനിയാണ്. കൊണ്ടോട്ടി മര്‍കസുല്‍ ഉലും ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പത്താംക്ലാസ് പഠനവും മലപ്പുറം സെന്റ് ജമ്മാസില്‍ പ്ലസ്ടുവും പൂര്‍ത്തിയാക്കിയ ആയിഷ ഫറൂഖ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം ജാമിയ മിലിയ ക്യാമ്പസില്‍ പോസ്റ്റ് ഗ്രാജ്വേഷന് എത്തുകയായിരുന്നു.

വലിയ ഊര്‍ജ്ജമാണ് പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള സമരത്തിന് ആയിഷയുടെ ഇടപെടല്‍ നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

ക്യാമ്പസിനകത്തേക്ക് അതിക്രമിച്ച് കയറിയ ദില്ലി പോലീസിനെതിരെ മൂദ്രാവാക്യം വിളിച്ച് ആയിഷയും സംഘവും പ്രതിരോധിക്കുയായിരുന്നു. ഇതിനിടെ സഹപാഠിയായ ഷഹീനെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയി തല്ലിച്ചതച്ചു. അതിനിടയിലേക്ക് പാഞ്ഞു കയറിയ പെണ്‍കുട്ടികള്‍ പോലീസിന്റെ അടിയേറ്റുവാങ്ങി രക്ഷാകവചമൊരുക്കി. വീണ്ടും ഷഹീനെ തല്ലാനെത്തി പോലീസിനു നേരെ ആയിഷ റെന്ന കൈ ചൂണ്ടി നിലക്ക് നിര്‍ത്തുന്ന വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഈ വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായി. ഇതോടെ വലിയ പിന്തുണയാണ് സമരം ചെയ്യുന്ന ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ഇന്ന് ഈ വീഡിയോ പോസ്റ്റ്‌ചെയ്ത് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞത് കാത്തിരുന്ന വിപ്ലവം ഇതാ വന്നെത്തിയിരിക്കുന്നു എന്നായിരുന്നു.

അധ്യാപക ദമ്പതികളായ റഷീദിന്റെയും ഖമറുന്നീസയുടെയും മകളാണ് ആയിഷ റെന്ന. ഭര്‍ത്താവ് അഫ്‌സല്‍ റഹ്മാന്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനാണ്.
സിവില്‍ സര്‍വ്വീസാണ് ആയിഷ റെന്നയുടെ സ്വപ്‌നം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!