Section

malabari-logo-mobile

പരപ്പനങ്ങാടി കെട്ടുങ്ങലില്‍ കുറ്റിക്കാട്ടില്‍ നിന്നും ഒരുകിലോയോളം കഞ്ചാവ് കണ്ടെത്തി

HIGHLIGHTS : പരപ്പനങ്ങാടി : കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടത്തിയ കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍

പരപ്പനങ്ങാടി : കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടത്തിയ കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസും പാര്‍ട്ടിയും പരപ്പനങ്ങാടി തീരദേശമേഖലയില്‍ പെട്രോളിങ്ങിനിടെയാണ് കെട്ടുങ്ങല്‍ കടല്‍ ഭിത്തിയോട് ചേര്‍ന്ന് കുറ്റിക്കാട്ടില്‍ നിന്നാണ് 850 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

പകല്‍ സമയത്ത് വളരെ വിജനമായ ഇവിടം മയക്കുമരുന്നു വില്‍പ്പനക്കാരുടെ താവളമാണ്. വിനോദസഞ്ചാരത്തിന്റെ മറവില്‍ പുറത്തുനിന്ന് എത്തുന്ന ചിലരും ഇതിന് പുറകിലുണ്ടെന്ന് കരുതുന്നു. മത്സ്യതൊഴിലാളികള്‍ക്കിടയില്‍ വില്‍പന നടത്തുന്നതിനായി എത്തിച്ചതാണ് ഈ കഞ്ചാവ് എന്നാണ് എക്‌സൈസ് കരുതുന്നത്.

sameeksha-malabarinews

പ്രതിയെ പറ്റി തുടരന്വേഷണം നടത്തുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സുര്‍ജിത്ത്, സന്തോഷ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജീഷ്, ഷിജു ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

ഈ റെയിഡിനിടയില്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്ന ഡ്രൈവര്‍ കെകെ ചന്ദ്രമോഹനന് സൂര്യാഘാതമേറ്റു. ഇയാള്‍ ചെട്ടിപ്പടി ആരോഗ്യകേന്ദ്രത്തില് ചികിത്സ
തേടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!