പരപ്പനങ്ങാടിയില്‍ തീപിടുത്തം

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ റെയില്‍വേ ചാമ്പ്രയില്‍ തീപിടുത്തം. പോലീസ് പലകേസുകളിലായി പിടിച്ചെടുത്ത് റോഡരികില്‍ ടോള്‍ബൂത്തിന് സമീപത്തായി കൂട്ടിയിട്ടിരിക്കുന്ന വാഹനത്തിനാണ് തീപിടിച്ചത്. കാടുപിടിച്ച് കിടക്കുന്ന വള്ളിപ്പടര്‍പ്പിനാണ് ആദ്യം തീ പിടിച്ചത്. പിന്നീട് ഇത് വാഹനത്തിലേക്കും പടരുകയായിരുന്നു. അതെസമയം എങ്ങിനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല.  ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തീപിടിച്ചത്.

തീ ആളി പടര്‍ന്നതോടെ ഇതുവഴി കടന്നു പോവുകയായിരുന്ന യുവാക്കള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചതോടെ തീ മറ്റ് വാഹനങ്ങളിലേക്ക് പടരാതെ വന്‍ അപകടം ഒഴിവാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തയിപ്പോഴേക്കും തീ നിയന്ത്രണവിധേയമാക്കിയിരുന്നു.

കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ് റോഡരികില്‍ നിരയായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളും അതിനുചുറ്റും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന കാടും. സന്ധ്യയാകുന്നതോടെ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ഇടത്താവളങ്ങളായി മാറിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവുരും ഉള്‍പ്പെട നിരവധിപേര്‍ ദിവസേനെ കടന്നു പോകുന്ന ഇടമാണ് ഇത്.

Related Articles