Section

malabari-logo-mobile

ബഹ്‌റൈനില്‍ ചിക്കന്‍പോക്‌സ് പടരുന്നു

HIGHLIGHTS : മനാമ: രാജ്യത്ത് ചിക്കന്‍പോക്‌സ് പടരുന്നു. കാലാവസ്ഥയില്‍ മാറ്റം വന്നതോടെയാണ് ചിക്കന്‍പോക്‌സ് വ്യാപിച്ചിരിക്കുന്നത്. കുട്ടികളിലാണ് കൂടുതലായും രോഗം ബാ...

മനാമ: രാജ്യത്ത് ചിക്കന്‍പോക്‌സ് പടരുന്നു. കാലാവസ്ഥയില്‍ മാറ്റം വന്നതോടെയാണ് ചിക്കന്‍പോക്‌സ് വ്യാപിച്ചിരിക്കുന്നത്. കുട്ടികളിലാണ് കൂടുതലായും രോഗം ബാധിക്കുന്നത്. സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നാണ് രോഗം ഇത്രവേഗം പടരാന്‍ ഇടയായതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

വായുവിലൂടെ പടരുന്ന വൈറസ് രോഗമായതുകൊണ്ട്തന്നെ രോഗബാധയുള്ളവര്‍ സ്‌കൂളുകളിലും പൊതുഇടങ്ങളിലും പോകാതെ വിശ്രമിക്കണമെന്നും ഇത് രോഗം പടാരാതിരിക്കാന്‍ സഹായകമാകുമെന്നും അധികൃതര്‍ പറയുന്നു.

sameeksha-malabarinews

തലവേദന, പനി, തുമ്മല്‍ എന്നിവയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ അവസരത്തില്‍ കുരുക്കള്‍ പൊന്തുന്നതിന് മുന്‍പായിരിക്കും മറ്റുള്ളവരിലേക്ക് ഈ രോഗാണു പ്രവേശിപ്പിക്കുക.

രോഗം കണ്ടാല്‍ സ്വയചികിത്സ നേടാതെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി യഥാര്‍ത്ഥ ചികിത്സ നേടിയിരിക്കണം. രോഗം ബാധിച്ചാല്‍ രോഗികള്‍ കുരുക്കള്‍ പൊട്ടാതെ സോപ്പോ രാസവസ്തുക്കളോ ഉപയോഗിക്കാതെ എന്നും കുളിക്കണം. കൂടുതല്‍ അണുബാധ ഉണ്ടാവാതിരിക്കാന്‍ വിരലുകളും നഖവും വൃത്തിയായി സൂക്ഷിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും വേണം.

രോഗം ബാധിച്ചാല്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. എണ്ണ, എരിവ്, പുളി തുടങ്ങിയവ കുറയ്ക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!