Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 79,703 പേര്‍ നാളെ എസ് . എസ് . എല്‍ സി പരീക്ഷയെഴുതും

HIGHLIGHTS : മലപ്പുറം: ചുട്ടുപൊള്ളു വേനല്‍ ചൂടിനൊപ്പം മനസ്സില്‍ പരീക്ഷാച്ചൂടുമായി ജില്ലയിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാളെ മുതല്‍ പരീക്ഷാ ഹാളിലേക്ക് . മലപ്പ...

മലപ്പുറം: ചുട്ടുപൊള്ളു വേനല്‍ ചൂടിനൊപ്പം മനസ്സില്‍ പരീക്ഷാച്ചൂടുമായി ജില്ലയിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാളെ മുതല്‍ പരീക്ഷാ ഹാളിലേക്ക് . മലപ്പുറം ജില്ലയിലെ നാലു വിദ്യാഭ്യാസ ജില്ലകളിലായി മൊത്തം 79,703 പേരാണ് നാളെ (മാര്‍ച്ച് എഴ്) എസ് എസ് എല്‍ സി പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നത്. ഇതില്‍ 40,843 ആകുട്ടികളും 38,860പേര്‍ പെണ്‍കുട്ടികളുമാണ്. എടരിക്കോട് പി കെ എം. എച്ച് എസ്സ സ്‌കൂളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷിക്കിരിക്കുന്നത്. 2,422 കുട്ടികള്‍.
മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ ആകെ 26,938പേരാണ് പരീക്ഷ എഴുതുന്നത് ഇതില്‍ 13,601ആകുട്ടികളും 13,337 പെണ്‍കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് കൊട്ടുക്കര പി. പി എം എച്ച് എസ് സ്‌കൂളാണ് 1302പേര്‍.
തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 8,540 ആണ്‍കുട്ടികളും 8,013 പെണ്‍കുട്ടികളുമുള്‍പ്പെടെ 16,553പേരാണ് പരീക്ഷയെഴുതുന്നത്. ഏറ്റവും കൂടുതല്‍ പരീക്ഷക്കിരുത്തു സ്‌കൂള്‍ ആലത്തിയൂര്‍ കെ. എച്ച് എം എച്ച് എസ് എസ് ആണ്. ആകെ 1222 പേര്‍ .
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷക്കിരിക്കുന്ന 20,339 പേരില്‍ 10,726പേര്‍ ആണ്‍കുട്ടികളും 9,613പേര്‍ പെണ്‍കുട്ടികളുമാണ് . എടരിക്കോട് സി കെ എം. എച്ച് എസ്സ സ്‌കൂളിലാണ് കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് . ഇവിടെ 2,422പേരാണ് മാറ്റുരക്കുന്നത് . ജില്ലയിലെത്ത െ ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തുന്ന ബഹുമതിയും ഈ സ്‌കൂളിനാണ്.
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതുന്ന 15,873പേരില്‍ 7976പേര്‍ ആണ്‍കുട്ടികളും 7897പേര്‍ പെണ്‍കുട്ടികളുമാണ്. 758പേരെ പരീക്ഷയെഴുതിച്ച് മേലാററൂര്‍ ആര്‍ എം. എച്ച് എസ് സ്‌കൂളാണ് വണ്ടൂര്‍ വിദ്യാഭ്യാസജില്ലയില്‍ കൂടുതല്‍ പേരെ പരീക്ഷക്കിരുത്തുന്നസ്‌കൂളിന്റെ പട്ടികയില്‍പെടുന്നത് .
വിദ്യാഭ്യാസ സംരക്ഷണയജ്ഞപോലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിലും വിദ്യാഭ്യാസ രംഗത്തും ഊര്‍ജ്ജം പകര്‍ന്ന വര്‍ഷമാണ് കടന്നു പോയത്. പാഠ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയത്ത് ലഭ്യമാക്കിയതും കുട്ടികള്‍ക്ക് നേട്ടമായി. ശക്തമായ വേനല്‍ ചൂടിനെ വകവെക്കാതെ ഓരോ സ്‌കൂളിലും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഈവനിംഗ് ക്ലാസുകളും നിശാക്ലാസുകളും അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പല സ്‌കൂളുകളിലും സംഘടിപ്പിരുന്നു.ഏഴാംതിയതി ആരംഭിക്കു പരീക്ഷ 28 നാണ് അവസാനിക്കുന്നത് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!