തിരൂരില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞു;യാത്രക്കാര്‍ രക്ഷപ്പെട്ടു

തിരൂര്‍: നിയന്ത്രണംവിട്ട കാര്‍ റോഡരികലെ കുളത്തിലേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആലത്തിയൂര്‍ പാറയില്‍ ഹനുമാന്‍കാവിന് സമീപം പാവേരിക്കര കുളത്തിലേക്ക് കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാരും തിരൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കുളത്തില്‍ വെള്ളം കുറവായിരുന്നു.

Share news
error: Content is protected !!
Scroll to Top