തിരൂരില്‍ ട്രെയിന്‍ കയറി ചുമട്ട് തൊഴിലാളിയുടെ കാല്‍പ്പാദം അറ്റു

തിരൂര്‍: ട്രെയിന്‍ തട്ടി ചുമട്ട് തൊഴിലാളിയുടെ കാല്‍പ്പാദം അറ്റു. തിരൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളി ചമ്രവട്ടം സ്വദേശി ബാവ(50)യ്ക്കാണ് പരിക്കേറ്റത്. തിരൂര്‍ മുത്തൂര്‍ മദ്രസയ്ക്ക് സമീപം റെയില്‍പാളത്തിനരികിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. ട്രെയിന്‍ കാലിലൂടെ കയറി പാദം അറ്റുപോയി.

ഓടികൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Share news
error: Content is protected !!
Scroll to Top