അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കുന്ന് സ്വദേശി മരിച്ചു

വള്ളിക്കുന്ന്:ലോറിയിടിച്ചു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. വള്ളിക്കുന്ന് പരുത്തിക്കാട് പരേതനായ ചെലക്കോട്ട് പുള്ളാട്ട് പദ്മനാഭ കുറുപ്പിന്റെ മകൻ കൂത്തിരേഴി വിനോദ് കുമാർ (47)ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ദേശീയപാത കൊളപ്പുറത്ത് വെച്ചാണ് അപകടം.ജോലിയവശ്യാർത്ഥം പോവുകയായിരുന്ന വിനോദ് കുമാർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. കൂടേഉണ്ടായി രുന്ന സഹായി നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഗുരുതരമായി പരുക്കേറ്റ വിനോദ്‌കുമാർ കോഴിക്കോട്.മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു. തിങ്കളാഴ്ച പുലർച്ചെ ആണ് മരണം സംഭവിച്ചത്.മാതാവ്.കൂത്തിരേഴി വാസന്തിക ദേവി അമ്മ, ഭാര്യ .ബിന്ദു മക്കൾ.ശിവപ്രസാദ്,കൃഷ്ണപ്രസാദ്‌ ,കൃഷ്ണപ്രിയ .സഹോദരങ്ങൾ. ശിവദാസൻ,പങ്കജാക്ഷി,ശിവശങ്കരൻ(ഉ ണ്ണിക്കുട്ടൻ  ),സതീദേവി(വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് മെമ്പർ),ബിന്ദു.
സഞ്ചയനം ഞായറാഴ്ച

Share news
error: Content is protected !!
Scroll to Top