Section

malabari-logo-mobile

ഏകീകൃത തദ്ദേശസ്വയംഭരണ സര്‍വീസ്: കരടു ചട്ടങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു

HIGHLIGHTS : തദ്ദേശസ്വയംഭരണ വിഭാഗങ്ങളുടെ ഏകീകരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഏകീകൃത സര്‍വീസിന്റെ കരട് ചട്ടങ്ങളും ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാ...

തദ്ദേശസ്വയംഭരണ വിഭാഗങ്ങളുടെ ഏകീകരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഏകീകൃത സര്‍വീസിന്റെ കരട് ചട്ടങ്ങളും ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.  കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സി.പി വിനോദ് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീലിന് ശുപാര്‍ശകള്‍ കൈമാറി.
നിലവില്‍ പഞ്ചായത്ത്, നഗരഭരണം, ഗ്രാമവികസനം, നഗരഗ്രാമാസുത്രണം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് എന്നീ അഞ്ച് വ്യത്യസ്ത ഭരണ വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ സംവിധാനം ഏകോപിപ്പിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്.  ഏകീകരണ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കെട്ടുറപ്പും കാര്യക്ഷമതയും ഉള്ള ഒരൊറ്റ ഭരണയൂണിറ്റായി തദ്ദേശസ്വയംഭരണം മാറും. ഒരു വിഭാഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഉദ്യോഗസ്ഥരെ സൗകര്യപൂര്‍വം വിന്യസിക്കാനും കഴിയും.  സ്റ്റേറ്റ് സര്‍വീസിനും സബോര്‍ഡിനേറ്റ് സര്‍വീസിനുമുള്ള കരട് ചട്ടങ്ങളും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  ഈ ചട്ടങ്ങള്‍ നടപ്പിലാവുന്നതോടെ, എല്ലാ വിഭാഗം ജീവനക്കാര്‍ക്കും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംസ്ഥാനതല ഓഫീസുകളിലും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും.
തദ്ദേശഭരണ വകുപ്പുകളുടെ ഏകീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളും കരട് ചട്ടങ്ങളും തയാറാക്കാന്‍ ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.  ആശങ്കകള്‍ ദൂരീകരിച്ച് പരമാവധി കുറ്റമറ്റ രീതിയില്‍ ഏകീകരണം നടപ്പിലാക്കാന്‍ സര്‍വീസ് സംഘടനാ പ്രതിനിധികളും ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷനുകളും,  വിദഗ്ധരുമായി പലവട്ടം കൂടിയാലോചനകള്‍ നടത്തി അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് നിര്‍ദ്ദേശങ്ങള്‍ തയാറാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!