റമദാനില്‍ വിലക്കുറവില്‍ വീട്ടു ജോലിക്കാരിയെ ലഭിക്കും;ബഹ്‌റൈനില്‍ പരസ്യം നല്‍കിയ മാന്‍പവര്‍ ഏജന്‍സിക്കെതിരെ അന്വേഷണം

മനാമ: റമദാനില്‍ നിങ്ങള്‍ക്ക് വിലക്കുറവില്‍ വീട്ടുജോലിക്കാരിയെ ലഭിക്കുമെന്ന പരസ്യം കൊടുത്ത മാന്‍പവര്‍ ഏജന്‍സിക്കെതിരെ അന്വേഷണം. സമൂഹമാധ്യങ്ങളിലൂടെയാണ് വീട്ടുവേലക്കാരിയെ ഓഫറീലൂടെ ലഭിക്കുമെന്ന കാര്യം മാന്‍പവര്‍ കമ്പനി നടത്തിയത്.

പരസ്യത്തില്‍ എത്യോപ്യന്‍ വീട്ടുവേലക്കാരിയെയായിരിക്കും റമദാനില്‍ നല്‍കുന്ന ഓഫറിലൂടെ ലഭിക്കുക എന്നും. 330 ബഹ്‌റൈന്‍ ദിനാര്‍ മാത്രമായിരിക്കും ഇതിനായി നിങ്ങള്‍ മുടക്കേണ്ടി വരികയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീയുടെ ചിത്രത്തോടൊപ്പമാണ് പരസ്യം നല്‍കിയിരിക്കുന്നത്.

സോഷ്യന്‍ മീഡിയയില്‍ പരസ്യം പ്രചരിച്ചതോടെയാണ് മാന്‍പവര്‍ ഏജന്‍സിക്കെതിരെ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടത്.

Share news
error: Content is protected !!
Scroll to Top