ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു

കൊച്ചി: മുന്‍ ഹൈക്കോടതി ജഡ്ജി ഡി ശ്രീദേവി(80) അന്തരിച്ചു. കലൂര്‍ ആസാദ് റോഡിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം വൈകീട്ട് അഞ്ചുമണിക്ക് രവിപുരം ശ്മശാനത്തില്‍ നടക്കും.

1997 മുതല്‍ 2001 വരെ ശ്രീദേവി ഹൈക്കോടതി ജഡ്ജിയായിരുന്നു. 2007 ല്‍ ഇടതുപക്ഷത്തിന്റെ കാലത്ത് കേരളാ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായിരുന്നു.

മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ യു ബാലാജിയാണ് ഭര്‍ത്താവ്. മുന്‍ ഗവ.പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്.

Share news
error: Content is protected !!
Scroll to Top